(www.thalasseryne.in)ഡി.വൈ.എഫ്ഐ പ്രവർത്തകനായ പുന്നോൽ ഹുസ്സൻമൊട്ടയിലെ യു.കെ.സലീമിനെ (32) കൊലപ്പെടുത്തിയ കേസ് വിധി പറയാനായി മാറ്റി. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെ വിചാരണ നടന്നുവരുന്ന കേസ് ജനുവരി 12 ന് വീണ്ടും പരിഗണിക്കും.
2008 ജൂലായ് 24 ന് രാത്രി 8. 30ന് പുന്നോൽ ഹുസ്സൻ മൊട്ടയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പതിച്ച പോസ്റ്ററി ന് മുകളിൽ പോസ്റ്റർ പതിച്ച തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചെന്നാണ് കേസ്.


എൻ.ഡി.എഫ്. പ്രവർത്തകരും പുന്നോൽ സ്വദേശികളു മായ ചാലികണ്ടി വീട്ടിൽ
സി.കെ.ലത്തീഫ് (48) സീനത്ത് മൻസിലിൽ കെ.വി.ലത്തീഫ് (43) വെങ്കല്ലിൽ താഴെ വീട്ടിൽ ഇ.പി.അബ്ദുള്ള എന്ന കുഞ്ഞു (43) റുക്സാനയിൽ സക്കീർ ഹുസ്സൻ (38), അസ്‌നാസ്സിൽ പി. നാസ്സർ (55) ചാലക്കരയിലെ സഫീക്കറിൽ പി.പി.മുഹമ്മദ് ഇഷാം (48) കിടാരം കുന്നിലെ ഫാത്തി മാസിൽ ഷാബിൽ (33) എന്നിവരാണ് കേസിലെ പ്രതികൾ.
ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നഫ്‌നാസിൻ്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തി യത്. ഡി.വൈ.എസ്.പി.മാരായ എം.വി. സുകുമാരൻ, യു. പ്രേമൻ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഡോ. പി.പി.ജയ ഗോപാൽ, ഡോ. രാജീവൻ തുടങ്ങിയവരാണ് മറ്റ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.വിശ്വ നും,പ്രതികൾക്ക് വേണ്ടി അഡ്വ.പി.സി. നൗഷാദുമാണ് ഹാജരാവുന്നത്.
DYFI activist UK Salim murder case in Thalassery postponed for verdict; accused are NDF activists



.gif)









































